Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് ഇന്ന്

ദില്ലി: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ കേന്ദ്രബജറ്റ് ജൂലായ് എട്ട് വ്യാഴാഴ്ച ധനമന്ത്രി പി. ചിദംബരം അവതരിപ്പിയ്ക്കും.

കഴിഞ്ഞ ദിവസം ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തികസര്‍വേയിലെ സൂചനയനുസരിച്ച് നികുതിദായകര്‍ക്കും കാര്‍ഷികമേഖലയ്ക്കും ആശ്വാസം നല്കുമെന്നാണ് സൂചന. ഏതാണ്ട് റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച റെയില്‍വേ ബജറ്റ് പോലെ ഒരു ജനപ്രിയബജറ്റായിരിക്കും ഇതെന്ന് എല്ലാവരും പ്രതീക്ഷിയ്ക്കുന്നു.

അടുത്ത അഞ്ചു വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് ഏഴ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ചിദംബരം വ്യക്തമാക്കിക്കഴിഞ്ഞു. ദുര്‍ച്ചെലവ് ഒഴിവാക്കിയും റവന്യൂകമ്മി കുറച്ചും വരുമാനമേഖലകള്‍ വിപുലമാക്കിയും വളര്‍ച്ചാനിരക്ക് കൂട്ടും.

കാര്‍ഷിക മേഖലയ്ക്ക് ഈ ബജറ്റ് പ്രത്യേക ഊന്നല്‍ നല്കുമെന്ന് ഉറപ്പാണ്. വൈവിധ്യവല്ക്കരണത്തിലൂടെയും കാര്‍ഷികവിഭവസംസ്കരണ വികസനത്തിലൂടെയും കാര്‍ഷികവളര്‍ച്ച വര്‍ധിപ്പിയ്ക്കുകയായിരിക്കും ബജറ്റിലെ ലക്ഷ്യം.

വ്യാവസായിക വളര്‍ച്ച കൂട്ടാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിയ്ക്കാനും ചിദംബരം ഈ ബജറ്റില്‍ വഴികള്‍ കാണുമെന്നും പ്രതീക്ഷയുണ്ട്. നേരത്തെ എന്‍ഡിഎ സര്‍ക്കാര്‍ ഒരു ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ഏഴ് മാസത്തേയ്ക്ക് മാത്രമുള്ളതാണ് ഈ ബജറ്റ്.

ആദായനികുതിദായകരുടെ കുറഞ്ഞ വരുമാനപരിധി ഉയര്‍ത്താനും ഉറവിടം വ്യക്തമാക്കാതെ കള്ളപ്പണം വെളുപ്പിയ്ക്കാനും ബജറ്റ് അവസരമൊരുക്കുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+