കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടിഐകള്‍ നവീകരിയ്ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ 500 ഐടിഐകളുടെ നവീകരണത്തിനായി ഒരു പരിപാടിക്ക് സര്‍ക്കാര്‍ തുടക്കമിടും. ധനകാര്യമന്ത്രി പി. ചിദംബരം ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. സര്‍ക്കാര്‍ കൂടുതല്‍ ഐടിഐകള്‍ സ്ഥാപിക്കും.

ഇടക്കാല ബജറ്റില്‍ അനുവദിച്ച 1,31,000 കോടിയുടെ ബജറ്റ് സഹായത്തിന് പുറമെ 3000 കോടിയുടെ ബജറ്റ് സഹായം കൂടി അനുവദിക്കും. 2008-09ഓടെ സര്‍ക്കാര്‍ സാമ്പത്തികകമ്മി ഇല്ലാതാക്കും.

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പുന:സംഘടിപ്പിക്കും. എല്ലാവര്‍ക്കും വെള്ളമെത്തിക്കുന്നതിന് ചെറുകിട ജലസേചന, ജലസംഭരണ പദ്ധകതികള്‍ പ്രോത്സാഹിപ്പിക്കും. പാവപ്പെട്ടവര്‍ക്ക് വീടുകളും വൈദ്യുതിയുമെത്തിക്കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണ സുരക്ഷാ സംവിധാനം നടപ്പിലാക്കും.

പട്ടികജാതി ക്ഷേമ പരിപാടിക്ക് 1180 കോടി രൂപ അനുവദിക്കും. പട്ടികവര്‍ഗ ക്ഷേമ പരിപാടികള്‍ക്കായി 1146 കോടി രൂപ അനുവദിക്കും. ഏറ്റവും പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് 3500 കോടി രൂപയുടെ സബ്സിഡി നല്‍കും.

ഗ്രാമമേഖലകളില്‍ തൊഴില്‍ ഉറപ്പുവരുത്തുന്നതിന് ജോലിക്ക് കൂലി ഭക്ഷണം പരിപാടി നടപ്പിലാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പണം അനുവദിക്കും.

പൊതുമിനിമം പരിപാടി നടപ്പിലാക്കുന്നതിന് അഞ്ച് വര്‍ഷത്തേക്കുള്ള രൂപരേഖ തയ്യാറാക്കും. സ്വാശ്രയ സംഘങ്ങളെ പ്രോത്സാഹിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X