Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ശതമാനം വിദ്യാഭ്യാസ സെസ്സ്

ദില്ലി: പ്രാഥമിക വിദ്യാഭ്യാസമേഖലയ്ക്ക് ഉണര്‍വ് പകരുന്നതിനുള്ള ധനസമാഹരണത്തിനായി രണ്ട് ശതമാനം വിദ്യാഭ്യാസസെസ്സ് പിരിയ്ക്കാന്‍ പുതിയ ബജറ്റ് നിര്‍ദേശിക്കുന്നു. യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമിനിമം പരിപാടി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ധനമന്ത്രി പി. ചിദംബരം ബജറ്റവതരിപ്പിയ്ക്കവേ പറഞ്ഞു.

ആദായനികുതി, കോര്‍പ്പറേറ്റ്നികുതി, എക്സൈസ്-കസ്റംസ് തീരുവകള്‍, സേവനനികുതി എന്നിവയിന്മേല്‍ രണ്ട് ശതമാനം വിദ്യാഭ്യാസസെസ്സ് കൂടി പിരിയ്ക്കും. ഇതുവഴി ഏകദേശം 4000 മുതല്‍ 5000 കോടി വരെ വര്‍ഷത്തില്‍ പിരിച്ചെടുക്കാനാണ് ലക്ഷ്യം.

പ്രാഥമിക വിദ്യാഭ്യാസരംഗത്ത് സഹായം നല്കുന്നതിന് പുറമെ സ്കൂളുകളില്‍ പോഷകമൂല്യമുള്ള പാചകം ചെയ്ത ഭക്ഷണം കുട്ടികള്‍ക്ക് നല്കാനും ഈ തുക വിനിയോഗിക്കാനാണ് പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+