ചെന്നൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി
ചെന്നൈ: സ്ഫോടകവസ്തുക്കളുമായി ഒരാള്‍ വിമാനത്തില്‍ വന്നുകൊണ്ടിരിക്കുന്നുവെന്ന അജ്ഞാത ഫോണ്‍ സന്ദേശം ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി.
ജൂലായ് എട്ട് പുലര്‍ച്ചെയ്ക്കായിരുന്നു അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. മുംബൈയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തില്‍ നാഗരാജ് എന്നൊരാള്‍ സ്ഫോടകവസ്തുക്കളുമായി എത്തുന്നുണ്ടെന്നായിരുന്നു സന്ദേശം.
വിമാനത്താവള അധികൃതര്‍ ഉടനെ പൊലീസിനെയും സുരക്ഷഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. വിമാനത്താവളത്തില്‍ ഇതോടെ കൂടുതല്‍ പൊലീസെത്തി. തീവ്രവാദികള്‍ വിമാനം തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേരത്തെ ചെന്നൈ വിമാനത്താവളത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു.
കോയമ്പേട് പ്രദേശത്തുനിന്നുള്ള ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്നുമാണ് അജ്ഞാതന്‍ ഫോണ്‍ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ബൂത്ത് പൂട്ടിക്കിടക്കുന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു.
ഇത് സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തു.












Click it and Unblock the Notifications