Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ലക്ഷം വരുമാനക്കാര്‍ക്ക് 9,000 ലാഭം

ദില്ലി: ആദായനികുതിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയതോടെ ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മാസവേതനക്കാര്‍ക്ക് നികുതിയിനത്തില്‍ 9000 രൂപ വരെ വര്‍ഷത്തില്‍ ലാഭിക്കാനാവും.

ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള വരുമാന പരിധി 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചെങ്കിലും നികുതി നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 1.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ വരുമാനത്തിന്റെ 20 ശതമാനവും അതിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനവുമാണ് ആദായനികുതിയായി നല്‍കേണ്ടത്.

1.4 കോടി ആദായനികുതിദാതാക്കള്‍ക്കാണ് ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള വരുമാന പരിധി കൂട്ടിയത് മൂലം ഗുണം ലഭിക്കുക. 500 രൂപ മുതല്‍ 9000 രൂപ വരെ ഇവര്‍ക്ക് നികുതിയിനത്തില്‍ ലാഭിക്കാനാവും.

55,000 രൂപ വരെ വരുമാനമുള്ളവര്‍ക്ക് വര്‍ഷത്തില്‍ 500 രൂപ ലാഭിക്കാനാവും. 60,000 മുതല്‍ 75,000 വരെ വരുമാനമുള്ളവര്‍ക്ക് വര്‍ഷത്തില്‍ 1000 മുതല്‍ 4000 രൂപ വരെ നികുതിയിനത്തില്‍ ലാഭിക്കാനാവും. 75,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 4000 രൂപ മുതല്‍ 9000 വരെ നികുതിയിളവ് ലഭിക്കും.

അതേ സമയം ആദായനികുതിക്ക് രണ്ട് ശതമാനം വിദ്യാഭ്യാസ സെസ് ഏര്‍പ്പെടുത്തിയത് മൂലം ഒരു ലക്ഷത്തിലേറെ വരുമാനമുള്ളവര്‍ക്ക് 380 രൂപ മുതല്‍ 65,428 രൂപ വരെ നികുതിയിനത്തില്‍ അധികം നല്‍കേണ്ടിവരും. 8.5 ലക്ഷത്തിനേക്കാള്‍ വാര്‍ഷിക വരുമാനമുള്ള ഉയര്‍ന്ന വരുമാനക്കാര്‍ക്ക് 10 ശതമാനം സെസ് നല്‍കേണ്ടിവരും.

രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ അധികം നല്‍കേണ്ടത് 680 രൂപയാണ്. മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരുമാനമുള്ളവര്‍ 2480 രൂപയും അധികം നല്‍കണം.

5.7-7.5 ലക്ഷം വരുമാനമുള്ളവര്‍ അധികം നല്‍കേണ്ടത് 3980 രൂപയാണ്. 8-8.75 ലക്ഷം രൂപ വരുമാനമുള്ളവര്‍ 4280-4980 രൂപ അധികം നല്‍കണം.

8.75-8.90 ലക്ഷം രൂപ വരുമാനമുള്ളവര്‍ 5080-5032 രൂപ അധികമായി നല്‍കേണ്ടിവരും. 8.9-10 ലക്ഷം രൂപ വരുമാനമുള്ളവര്‍ അധികമായി നല്‍കേണ്ടത് 6,028 രൂപയാണ്. 10-25 ലക്ഷം രൂപ വരുമാനമുള്ളവര്‍ 15,928 രൂപ അധികം നല്‍കേണ്ടിവരുമ്പോള്‍ അതില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ 65,428 രൂപ അധികമായി നല്‍കണം. സെസ് ചുമത്തുന്നതുമൂലം 1.3 കോടി നികുതിദാതാക്കള്‍ക്ക് കൂടുതല്‍ നികുതി നല്‍കേണ്ടിവരും.

ആദായനികുതിയില്‍ നിന്നുമുള്ള സര്‍ക്കാരിന്റെ വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദായനുകിതിയില്‍ നിന്നുള്ള വരുമാനം 40,269 കോടി രൂപയായിരുന്നെങ്കില്‍ 2004-05ല്‍ അത് 50,929 കോടി രൂപയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+