ബജറ്റ് പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല: വാജ്പേയി
ദില്ലി: ധനകാര്യമന്ത്രി പി. ചിദംബരം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെന്ന് മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി പറഞ്ഞു. പല വാഗ്ദാനങ്ങളും ബജറ്റിലുണ്ടെങ്കിലും അവ നടപ്പിലാക്കാന്‍ വേണ്ട വിഭവങ്ങളെ പറ്റി പറയുന്നില്ലെന്ന് വാജ്പേയി കുറ്റപ്പെടുത്തി.
നാണയപ്പെരുപ്പം വര്‍ധിപ്പിക്കാനേ പുതിയ ബജറ്റ് സഹായിക്കൂ. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്ന് കരുതുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ച പല പരിപാടികളും പുതിയ രൂപത്തില്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്.
എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളായ സുവര്‍ണ നാലുവരി പാതയെ കുറിച്ചും കിഴക്ക്-പടിഞ്ഞാറന്‍, വടക്ക്-തെക്കന്‍ ഹൈവേകളെ കുറിച്ചും ബജറ്റില്‍ ഒന്നും പറയുന്നില്ലെന്ന് വാജ്പേയി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications