കണ്ണൂരില്‍ സംഘട്ടനം: 3 പേര്‍ക്ക്പരിക്ക്
കണ്ണൂര്‍: കോണ്‍ഗ്രസ്-സിപിഎം സംഘട്ടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ചാലാട്, തെക്കന്‍ മണല്‍ പ്രദേശങ്ങളിലായിരുന്നു സംഘട്ടനം.
മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സി.കെ. ദേവരാജന്റെ മകന്‍ സജിത്ത്(29), രശ്മിന്‍, സിപിഎം പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ.പി. കിഷോര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തെക്കന്‍ മണലില്‍ മാമ്പയ്ക്കല്‍ രാജന്റെ പീടികയിലേക്ക് ഇരച്ചുകയറി അക്രമികള്‍ രാജനെയും മകന്‍ സജിത്തിനെയും ആക്രമിക്കുകയായിരുന്നു. നേരത്തെ ചാലാട് വച്ച് രശ്മിന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും സിപിഎംകാര്‍ ആക്രമിച്ചു. ഇതിന് പകരമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎംകാരനായ കിഷോറിനെ ആക്രമിച്ചത്.












Click it and Unblock the Notifications