Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത റിസോര്‍ട്ട് വനംവകുപ്പ് പൂട്ടി

വയനാട്: വനഭൂമി കൈയറി നിര്‍മിച്ച അനധികൃത റിസോര്‍ട്ട് വനംവകുപ്പ് പൂട്ടി മുദ്രവച്ചു. കോഴിക്കോട്-വയനാട് അതിര്‍ത്തിയിലെ നിക്ഷിപ്ത വനഭൂമി കൈയേറിയാണ് റിസോര്‍ട്ട് പണിതത്.

കയ്യേറ്റം സംബന്ധിച്ച് റവന്യു, വനം വകുപ്പുകള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. കയ്യേറ്റം നടത്തുകയാണെന്ന് വനം വകുപ്പ് കണ്ടെത്തിയത് തെറ്റാണെന്ന് കാണിച്ച് റിസോര്‍ട് ഉടമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് റവന്യു സെക്രട്ടറിക്ക് ഇതേക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലും ഇത് കയ്യേറ്റമാണെന്ന് വ്യക്തമാക്കി.

24.5 സെന്റ് സ്ഥലവും ഇവിടെ നിര്‍മിച്ച മുറികളുമാണ് വനം വകുപ്പ് ഒഴിപ്പിച്ചത്. ഒരു വലിയ കോണ്‍ഫറന്‍സ് ഹാളും നാല് മുറികളും അടങ്ങിയതാണ് റിസോര്‍ട്ട്. വയനാട് ജില്ലാ കളക്ടറായിരുന്ന വിശ്വനാഥ് സിഹ്ന റിസോര്‍ട്ട് ഉടമയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+