Get Updates
Get notified of breaking news, exclusive insights, and must-see stories!

500 രൂപയ്ക്ക് ബാംഗ്ലൂര്‍-ദില്ലി വിമാനയാത്ര

500 രൂപയ്ക്ക് ബാംഗ്ലൂര്‍-ദില്ലി വിമാനയാത്ര
ജൂലൈ 09, 2004

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ നിന്ന് ദില്ലിയ്ക്ക് വെറും 500 രൂപയ്ക്ക് പറക്കാം. ഡെക്കാന്‍ എവിയേഷന്റെ ചെലവ് കുറഞ്ഞ വിമാനസര്‍വീസിലാണ് ഈ ആനുകൂല്യം.

ജൂലായ് അവസാനത്തോടെ ഡെക്കാന്‍ എവിയേഷന്റെ ബാംഗ്ലൂര്‍-ദില്ലി വിമാനസര്‍വീസ് ആരംഭിയ്ക്കും. ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ നഗരങ്ങളെ മുംബൈ, ദില്ലി നഗരങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന വിമാനസര്‍വീസുകള്‍ ഡെക്കാന്‍ എവിയേഷന്‍ ജൂലായ് അവസാനത്തോടെ ആരംഭിയ്ക്കുകയാണ്.

എയര്‍ബസ് 320-200 ഉപയോഗിച്ചാണ് ഡെക്കാന്‍ എവിയേഷന്‍ സര്‍വീസ് നടത്തുക. ഇതിനായി ഡെക്കാന്‍ എവിയേഷന്‍ മൂന്ന് എയര്‍ബസുകള്‍ വാടകയ്ക്കെടുക്കും. ഡെക്കാന്‍ എവിയേഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ജി.ആര്‍.ഗോപിനാഥപിള്ള അറിയിച്ചതാണ് ഇക്കാര്യം.

ദില്ലി, മുംബൈ റൂട്ടുകളില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിയ്ക്കാനാണ് ഡെക്കാന്‍ എവിയേഷന്‍ കുറഞ്ഞ നിരക്ക് പ്രഖ്യാപിയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബാംഗ്ലൂര്‍-ദില്ലി യാത്രയ്ക്ക് 500 രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ബാംഗ്ലൂര്‍-ദില്ലി വിമാനയാത്രയ്ക്ക് 10,000 രൂപ വരെ ചെലവുണ്ട്. ചെലവ് കുറഞ്ഞ യാത്രയായതിനാല്‍ സൗജന്യമായി ഭക്ഷണമോ ശീതളപാനീയങ്ങളോ നല്കില്ല. പകരം യാത്രക്കാര്‍ക്ക് മെനുകാര്‍ഡ് നോക്കി ഇഷ്ടമുള്ള ഭക്ഷണം പണം നല്കി വാങ്ങിക്കഴിക്കാം.

ഇപ്പോള്‍ 21 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 47 സര്‍വീസുകള്‍ ഡെക്കാന്‍ എവിയേഷന്‍ നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+