Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ സ്ഫോടനം: 10 പേര്‍ക്ക് ജീവപര്യന്തം

മുംബൈ: മുംബൈ സ്ഫോടനപരമ്പരക്കേസില്‍ 10 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. 1998ല്‍ പ്രാദേശിക തീവണ്ടികളിലും റെയില്‍വേ സ്റേഷനുകളിലും നടത്തിയ സ്ഫോടനപരമ്പരകളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

ഈ കേസില്‍ പ്രതിയായ പാകിസ്താന്‍ സ്വദേശിയെ കോടതി വെറുതെ വിട്ടു. മുംബൈ സെഷന്‍സ് കോടതിയാണ് ജൂലായ് ഒമ്പത് വെള്ളിയാഴ്ച ശിക്ഷവിധിച്ചത്. കേസിലെ പ്രതിയായ പാകിസ്ഥാന്‍ സ്വദേശിയായ ഷംഷദ് ഹൈദര്‍ ഖാദറിനെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കാനും അതുവരെ മുംബൈ പൊലീസ് കമ്മീഷണര്‍ അദ്ദേഹത്തെ സുരക്ഷിതമായി കസ്റഡിയില്‍ വയ്ക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.എല്‍. അചാലിയ ആണ് ഈ വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് വധശിക്ഷ നല്കാനാണ് ആവശ്യപ്പെട്ടതെങ്കിലും കൊല്‍ക്കത്തയിലെ ധനഞ്ജയ് ചാറ്റര്‍ജിയ്ക്ക് വധശിക്ഷ നല്കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളാണ് ഈ കേസിലെ അന്തിമതീര്‍പ്പിന് പ്രചോദനമായതെന്ന് ജഡ്ജി പറഞ്ഞു.

മുഹമ്മദ് അല്‍ത്താഫ് സയ്യദ്ദ് അഹമ്മദ് ഷേഖ്, അസ്ഗര്‍ അബ്ദുള്‍ ഹനീഫ് ഖാന്‍, ജാഫര്‍ അബ്ദുള്‍ ഹഖ് ഷേഖ്, ഷഹീദ് ഖലീല്‍ അന്‍സാരി, അസ്ഗര്‍ ഖാദര്‍ ഷേഖ്, ഇഖ്ബാല്‍ മുഹമ്മദ് ഹനീഫ് ഷേഖ്, ഖാദര്‍ മുഹമ്മദ് ഷാഫി സയ്യദ്, സഗിര്‍ ബഷീര ചൗഹാന്‍, ഫറൂഖ് യൂനസ് ഷേഖ്, മുഹമ്മദ് യാക്കൂബ് അബ്ദുള്‍ നാടാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+