വിമാനനിരക്ക് കുറയ്ക്കണമെന്ന് പ്രമേയം
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള അമിതമായ വിമാനനിരക്കില്‍ കുറവ് വരുത്തണമെന്ന് സംസ്ഥാന നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജൂലൈ ഒമ്പത് വെള്ളിയാഴ്ച നിയമസഭ ഇതുസംബന്ധിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കി. ചെലവ് കുറച്ച വിമാനസര്‍വീസുകള്‍ ഗള്‍ഫിലേക്ക് തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി കേരളത്തിന് ഉറപ്പുതന്നിട്ടുണ്ടെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞ പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഐഐടി സ്ഥാപിക്കണമെന്ന് ഐക്യകണ്ഠേന പാസാക്കിയ മറ്റൊരു പ്രമേയത്തിലൂടെ നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications