Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെര്‍ക്കളത്തിനെതിരെ ആരോപണം; ബഹളം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുള്ളയ്ക്കെതിരെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് സഭ ബഹളമയമായി. സിപിഎമ്മിലെ പി. ജയരാജനാണ് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.

തിരുവനന്തപുരം കരിക്കകത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിനെതിരെ നടപടിയെടുക്കാതിരിക്കുന്നതിനും ചീഫ് ടൗണ്‍ പ്ലാനറെ നിയമിക്കാനും മന്ത്രി കോഴ വാങ്ങിയെന്നാണ് ജയരാജന്‍ ഉന്നയിച്ച ആരോപണം.

കാസര്‍കോട്ട് കെ. എസ്. അബ്ദുള്ളയുടെ കണക്കെഴുത്തുകാരനായിരുന്നയാള്‍ മന്ത്രിയായി എന്ന ജയരാജന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് ബഹളമുണ്ടായത്. ജയരാജന്റെ ഈ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് അംഗങ്ങള്‍ ശബ്ദമുയര്‍ത്തി. അതിനെതിരെ പ്രതിപക്ഷാംഗങ്ങളും ശബ്ദമുണ്ടാക്കി. അതേ സമയം എം. എ. വാഹിദ് ഒഴികെയുള്ള യുഡിഎഫിലെ മറ്റ് കക്ഷികളിലെ അംഗങ്ങള്‍ ബഹളത്തില്‍ പങ്കെടുത്തില്ല.

പെട്രോള്‍ ബങ്ക് അടച്ചുപൂട്ടണമെന്ന നഗരസഭയുടെ ഉത്തരവ് മന്ത്രി സ്റേ ചെയ്തത് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിട്ടാണെന്നായിരുന്നു ജയരാജന്റെ ആരോപണം. അഞ്ച് തവണയായാണ് കൈക്കൂലി വാങ്ങിയതെന്ന് എം. വി. ജയരാജന്‍ പറഞ്ഞു. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് ചീഫ് ടൗണ്‍ പ്ലാനറെ നിയമിച്ചതെന്നും ജയരാജന്‍ ആരോപിച്ചു.

ടൗണ്‍ പ്ലാനറുടെ താത്കാലിക ചുമതല മാത്രമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളതെന്ന് മന്ത്രി ചെര്‍ക്കളം മറുപടി പറഞ്ഞു. പെട്രോള്‍ ബങ്ക് ഉടമയ്ക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് തീര്‍പ്പ് കല്പിക്കണമെന്നാണ് താന്‍ നഗരസഭയോട് ആവശ്യപ്പെട്ടതെന്നും നഗരസഭ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാവാത്ത പ്രതിപക്ഷം ബഹളം തുടര്‍ന്നു. പ്രതിപക്ഷ ബഹളത്തിനിടയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടി തുടരാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. സുന്ദരന്‍നാടാര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+