കെപിസിസി യോഗത്തില്‍ മുരളി പങ്കെടുക്കും
തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ഐ ഗ്രൂപ്പ് ഉപേക്ഷിക്കുന്നു. ജൂലൈ 10 ശനിയാഴ്ച നടക്കുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ളഐ ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുക്കും.
അതേ സമയം കെ. കരുണാകരന്‍ യോഗത്തില്‍ പങ്കെടുക്കാനിടയില്ലയെന്നാണ് അറിയുന്നത്. യോഗത്തില്‍ പങ്കെടുക്കാനുള്ള മുരളിയുടെ തീരുമാനത്തിന് കരുണാകരന്റെ പിന്തുണയുണ്ടോ എന്നറിയില്ല. മുരളിയെ കൂടാതെ നിര്‍വാഹകസമിതിയിലെ സ്ഥിരംക്ഷണിതാവായ പി. പി. തങ്കച്ചനും യോഗത്തില്‍ പങ്കെടുക്കും.
യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ യോഗത്തില്‍ പങ്കെടുത്ത് ഐ ഗ്രൂപ്പിന്റെ പ്രതിഷേധം അറിയിക്കുകയാണ് വേണ്ടതെന്നാണ് മുരളിയുടെ അഭിപ്രായം. മുരളിയുടെ ഈ നിലപാടിനോട് കരുണാകരന്‍ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.
നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കേണ്ട ഡിസിസി പ്രസിഡന്റുമാരിലെ ഐ ഗ്രൂപ്പുകാരോട് യോഗത്തിനെത്താന്‍ മുരളി ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി പുന:സംഘടിപ്പിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ നിര്‍വാഹകസമിതി യോഗമാണ് ശനിയാഴ്ച നടക്കുന്നത്.












Click it and Unblock the Notifications