കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാറിനെതിരെ തോമസിന്റെ നോട്ടീസ്

  • By Staff
Google Oneindia Malayalam News

ദില്ലി: കടക്കെണി മൂലം കേരളത്തില്‍ ഈ വര്‍ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് ലോക്സഭയെ അറിയിച്ച കേന്ദ്രകൃഷിമന്ത്രി ശരത്പവാറിനെതിരെ പി. സി. തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

ശരത്പവാര്‍ തെറ്റായ വിവരമാണ് ലോക്സഭയില്‍ നല്‍കിയതെന്നും സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് പവാര്‍ ചെയ്തതെന്നും ജൂലൈ ഒമ്പത് വെള്ളിയാഴ്ച ശൂന്യവേളയില്‍ തോമസ് ലോക്സഭയില്‍ ആരോപിച്ചു.

വയനാട് പോലുള്ള പ്രദേശങ്ങളില്‍ കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് തോമസ് അറിയിച്ചു.

കടക്കെണി മൂലം കേരളത്തില്‍ ഈ വര്‍ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് പവാര്‍ തിങ്കളാഴ്ചയാണ് ലോക്സഭയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ലോക്സഭയെ അറിയിക്കുന്നതെന്ന് പവാര്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം കടക്കെണി മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് മാത്രമാണ് കേന്ദ്രത്തെ അറിയിച്ചതെന്നും കഴിഞ്ഞ ദിവസം സംസ്ഥാന കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ നിയമസഭയില്‍ പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X