Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡബ്ല്യുഡി വെബ്സൈറ്റായി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലെ രഹസ്യസ്വഭാവങ്ങള്‍ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനായിരുന്നു. ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതിബോര്‍ഡ് എന്നിവയുമായി ആശയവിനിമയം എളുപ്പത്തിലാക്കാന്‍ വെബ്സൈറ്റ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്കായി പബ്ലിക് വെബ്സൈറ്റും വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി ഇന്‍ട്രാനെറ്റും മറ്റു വകുപ്പുകള്‍ക്കും കരാറുകാര്‍ക്കുമായി എക്സ്ട്രാനെറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 40 പൊതുമരാമത്ത് ഓഫീസുകള്‍, 19 വൈദ്യുതി സര്‍ക്കിളുകള്‍, 14 ജലഅതോറിറ്റി ഡിവിഷനുകള്‍, 12 ബിഎസ്എന്‍എല്‍ ഓഫീസുകള്‍ എന്നിവിയുമായി പൊതുമരാമത്ത്മന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തിയിട്ടുള്ള ശൃംഖലയ്ക്ക് വിംഗ്സ് എന്നാണ് പേരിട്ടിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍, ടെണ്ടറുകള്‍, പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്നിവ വെബ്സൈറ്റില്‍ ഉണ്ട്. പൊതുജനങ്ങള്‍ക്ക് സൈറ്റിലൂടെ പരാതികള്‍ സമര്‍പ്പിയ്ക്കാം. പരാതികള്‍ക്ക് മറുപടി നല്കാനും പരിഹാരം കാണാനും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കേഡറില്‍ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്.

കരാറുകാരെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങളും വെബ്സൈറ്റില്‍ ഉണ്ടാകും. കരാര്‍ സമ്പ്രദായം ഇതോടെ കൂടുതല്‍ സുതാര്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+