Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലാര്‍പ്പാടം വൈകുമെന്നും ഇല്ലെന്നും

കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് ബജറ്റില്‍ അനുമതി ലഭിച്ചതോടെ വൈകാതെ പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ജേക്കബ് തോമസ് പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബജറ്റില്‍ പരാമര്‍ശിച്ചത് പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതീവതാത്പര്യമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നത് ബിഒടി അടിസ്ഥാനത്തിലായിരിക്കുമെന്ന കാര്യം ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കേണ്ട ആവശ്യമില്ലെങ്കിലും ഇക്കാര്യം ധനമന്ത്രി എടുത്തുപറഞ്ഞത് സര്‍ക്കാരിന്റെ താത്പര്യത്തെയാണ് വ്യക്തമാക്കുന്നത്. പദ്ധതിക്കായി മതിയായ ഫണ്ട് കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതി നടപ്പിലാക്കുന്നതിന് ടെണ്ടര്‍ സമര്‍പ്പിച്ചവരില്‍ നിന്നും ദുബായി പോര്‍ട്ട് ഇന്റര്‍നാഷണലിനെ തിരഞ്ഞെടുത്തതിന് ശേഷം കഴിഞ്ഞ മാര്‍ച്ച് മുതല്‍ പോര്‍ട്ട് ട്രസ്റ് കേന്ദ്രത്തിന്റെ അന്തിമാനുമതിക്കായി കാത്തിരിക്കുകയാണെന്ന് ജേക്കബ് തോമസ് പറഞ്ഞു.

അതേ സമയം ടെര്‍മിനലിലേക്ക് ഒരു റെയില്‍വെ ലൈന്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് റെയില്‍വെ ബജറ്റില്‍ പരാമര്‍ശമൊന്നുമില്ലാത്തതിനാല്‍ പദ്ധതി നടപ്പിലാക്കുന്നത് ഇനിയും വൈകുമെന്നാണ് വ്യാവസായികവൃത്തങ്ങള്‍ കരുതുന്നത്. ചരക്കുനീക്കത്തിന് ചരക്കുതീവണ്ടികളെയാണ് പ്രധാനമായും ആശ്രയിക്കുകയെന്നതിനാല്‍ ടെര്‍മിനലിനോട് അടുപ്പിച്ച് റെയില്‍വെ ലൈന്‍ വരേണ്ടത് അത്യാവശ്യമാണെന്ന് സിഐഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് പവര്‍ പാനല്‍ കണ്‍വീനര്‍ സി. രാജു ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ റെയില്‍വെ ലൈനിന്റെ കാര്യം ബജറ്റില്‍ പരാമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും ടെര്‍മിനലിലേക്കുള്ള റെയില്‍െവ ലൈന്‍ വികസനം റെയില്‍ വികാസ് നിഗമും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റും സംയുക്തമായി നടപ്പിലാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

പദ്ധതിക്ക് വേണ്ട വൈദ്യുതി ലഭിക്കുന്നതിന് കൊച്ചിയില്‍ എല്‍എന്‍ജി പദ്ധതി വരേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ എല്‍എന്‍ജി പദ്ധതിയെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമൊന്നുമില്ലെന്നും രാജു ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+