എന്‍റോണ്‍ ചെയര്‍മാന്‍ കീഴടങ്ങി
ഹൂസ്റണ്‍: എന്‍റോണ്‍ മുന്‍ ചെയര്‍മാന്‍ കെന്‍ ലേ കീഴടങ്ങി. എന്‍റോണ്‍ കമ്പനിയുടെ ചെയര്‍മാനായിരിക്കേ വിവിധ തട്ടിപ്പുകള്‍ നടത്തിയ കെന്‍ ലേ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം യുഎസിലെ ഗ്രാന്റ് ജൂറി വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെന്‍ ലേ ഒളിവിലായിരുന്നു. പിന്നീട് അദ്ദേഹം സ്വമേധയാ കീഴടങ്ങി.
കോടതിയില്‍ ജൂലായ് ഒമ്പത് വെള്ളിയാഴ്ച ഹാജരായ കെന്‍ ലേ താന്‍ കുറ്റക്കാരനല്ലെന്ന് അറിയിച്ചു. താന്‍ എന്‍റോണ്‍ ജീവനക്കാരെയോ മറ്റുള്ളവരെയോ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും കെന്‍ ലേ പറഞ്ഞു. പിന്നീട് 2.4 കോടി രൂപയുടെ ജാമ്യബോണ്ട് ഹാജരാക്കിയ കെന്‍ ലേയ്ക്ക് കോടതി ജാമ്യമനുവദിച്ചു.
എന്‍റോണ്‍ കമ്പനി തകര്‍ച്ച നേരിടുമ്പോഴും അത് മറച്ചുവച്ച് കമ്പനി വന്‍ ലാഭത്തിലാണെന്ന് പ്രചരിപ്പിയ്ക്കാന്‍ കെന്‍ ലേ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതുവഴി എന്‍റോണ്‍ ഓഹരികളില്‍ പണം മുടക്കിയവരെയും മറ്റും തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു കെന്‍ ലേ. അതേ സമയംഉയര്‍ന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും കെന്‍ ലേ കൈപ്പറ്റുകയും ചെയ്തിരുന്നു.












Click it and Unblock the Notifications