Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദന്‍ യുഎസ് ആക്രമണത്തിന്

വാഷിംഗ്ടണ്‍: യുഎസില്‍ ഒരു വലിയ ആക്രമണപദ്ധതിയ്ക്ക് അല്‍ക്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ നേരിട്ട് നേതൃത്വം നല്കിവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസിനെ ഞെട്ടിയ്ക്കുന്ന ആക്രമണം നടത്താനാണ് പദ്ധതി. അഫ്ഗാന്‍-പാക് അതിര്‍ത്തികളിലെ മലനിരകളിലെ ഗുഹയിലിരുന്ന് ലാദനോടൊപ്പം വലംകൈയായ അയ്മാന്‍ അല്‍-സവാഹിരിയും ആക്രമണപദ്ധതിയൊരുക്കുന്നതില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സപ്തംബര്‍ 9-11ന് ശേഷമുള്ള ഏറ്റവും വലിയ വിഷമവൃത്തത്തിലാണ് യുഎസ് ഇപ്പോള്‍. ആക്രമണം എങ്ങിനെയായിരിക്കും, ഏത് സമയത്തായിരിക്കും, ഏത് സ്ഥലത്ത് വച്ചായിരിക്കും എന്നൊന്നും വിവരം കിട്ടിയിട്ടില്ല. ഈ ആക്രമണത്തെ തടയാന്‍ സിഐഎയും എഫ്ബിഐയും കഠിനപരിശ്രമത്തിലാണ്.

നവമ്പറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ ആക്രമണം തിരഞ്ഞെടുപ്പിനെ അട്ടിമറിയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതുന്നു. സ്പെയിനില്‍ കൈക്കൊണ്ട അതേ തന്ത്രമാണ് അല്‍ ക്വെയ്ദ സ്വീകരിക്കുന്നതെന്ന് പറയപ്പെടുന്നു. സ്പെയിനിലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് മാഡ്രിഡില്‍ വൈദ്യുതതീവണ്ടിയില്‍ അല്‍ക്വെയ്ദ സ്ഫോടനം നടത്തിയത്. 200 പേര്‍ ഈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇറാഖിലേക്ക് സൈന്യത്തെ അയച്ച സ്പെയിനിലെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ നിലംപൊത്തി. പകരം ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രതിപക്ഷമായ സോഷ്യലിസ്റുകള്‍ സ്പെയിനിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

നവമ്പറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അതിന് തൊട്ടുമുമ്പ് ഒരുഗ്രന്‍ ആക്രമണം നടത്തിയാല്‍ ബുഷ് വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത തടയാനാകുമെന്ന് ലാദനും കൂട്ടരും കരുതുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+