Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രാമാതൃകയില്‍ സഹായം പരിഗണിക്കും

ദില്ലി: കേരളം പദ്ധതി സമര്‍പ്പിക്കുകയാണെങ്കില്‍ ആന്ധ്രാമാതൃകയിലുള്ള സഹായം കേരളത്തിനും നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം ലോക്സഭയില്‍ അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ നല്‍കിയതു പോലെ കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ചിദംബരം വ്യക്തമാക്കി.

സുരേഷ് കുറുപ്പ്, സി. കെ. ചന്ദ്രപ്പന്‍, എം. പി. വീരേന്ദ്രകുമാര്‍, പി. സി. തോമസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ചിദംബരം.

അതേ സമയം കടക്കെണി മൂലം കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് കേരളം റിപ്പോര്‍ട്ട് നല്‍കിയതായി ശരത്പവാര്‍ ലോക്സഭയില്‍ ആവര്‍ത്തിച്ചു. രവിശങ്കര്‍ പ്രസാദ്, അബുഅസിം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയാണ് കേന്ദ്രമന്ത്രി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+