ബോബന്‍ കുഞ്ചാക്കോ അന്തരിച്ചു
ആലപ്പുഴ: പ്രമുഖ ചലച്ചിത്ര സംവിധായകനും നിര്‍മാതാവും നടന്‍ കുഞ്ചാക്കോ ബോബന്റെ പിതാവുമായ ബോബന്‍ കുഞ്ചാക്കോ (55) അന്തരിച്ചു.
കുറച്ചുകാലമായി കടുത്ത പ്രമേഹരോഗ ബാധിതനായ ബോബന്‍ കുഞ്ചാക്കോക്ക് പക്ഷാഘാതവും സംഭവിച്ചിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. വെള്ളിയാഴംച മൂന്ന് മണിയോടെ മാളിയംപുരയ്ക്കല്‍ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ശവസംസ്കാരം ജൂലൈ 10 ശനിയാഴ്ച വൈകീട്ട് നാലിന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ നടക്കും. മരണസമയത്ത് ഭാര്യ മോളിയും മക്കളായ അനുവും മീനയും സമീപത്തുണ്ടായിരുന്നു. ഒരു സിനിമയുടെ സെറ്റിലായിരുന്ന കുഞ്ചോക്കോ ബോബന്‍ വിവരമറിഞ്ഞ് വീട്ടിലെത്തുകയായിരുന്നു.
ഉദയസ്റുഡിയോ ഉടമ പരേതനായ കുഞ്ചാക്കോ ബോബന്റെ മകനാണ് ബോബന്‍ കുഞ്ചാക്കോ. തീരം തേടുന്ന തിര, പാലാട്ട് കുഞ്ഞിക്കണ്ണന്‍, ആഴി, അനശ്വരഗാനങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും ചിത്രങ്ങളില്‍ ബാലനടനായി വേഷമിട്ടിട്ടുണ്ട്.
പ്രമുഖ ഗ്ലാസ് ഫാക്ടറിയായ പാതിരപ്പള്ളിയിലെ എക്സല്‍ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറും ഉദയ സ്റുഡിയോയുടെ ഉടമയുമായിരുന്നു.












Click it and Unblock the Notifications