ബോബന്‍ കുഞ്ചാക്കോ: സംസ്കാരം 4 മണിയ്ക്ക്
ആലപ്പുഴ: അന്തരിച്ച ചലച്ചിത്രനിര്‍മ്മാതാവും നടന്‍ കുഞ്ചാക്കോ ബോബന്റെ അച്ഛനുമായ ബോബന്‍ കുഞ്ചാക്കോയുടെ ജഡം ജൂലൈ 10 ശനിയാഴ്ച വൈകീട്ട് നാല് മണിയ്ക്ക് സംസ്കരിയ്ക്കും.
ആലപ്പുഴ കാര്‍മ്മല്‍ കത്തീഡ്രലില്‍ ആണ് സംസ്കാരച്ചടങ്ങ് നടക്കുക. ആലപ്പുഴയിലെ വീട്ടിലേക്ക് ചലച്ചിത്രമേഖലയിലെ പ്രവര്‍ത്തകരുടെ ഒഴുക്കാണ്. കഴിഞ്ഞ ദിവസം ഇവിടെ സംവിധാകരായ ഫാസില്‍, കമല്‍, സിബി മലയില്‍, താരങ്ങളായ മമ്മൂട്ടി, മനോജ് കെ. ജയന്‍, മുകേഷ്, ഹരിശ്രീ അശോകന്‍, നവ്യാനായര്‍, മീനാക്ഷി, നിര്‍മ്മാതാവ് അരോമ മണി എന്നിവര്‍ എത്തിയിരുന്നു.












Click it and Unblock the Notifications