Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.എന്‍.വിജയന് പ്രതിരോധസമിതി

കണ്ണൂര്‍: എം.എന്‍. വിജയന് എതിരായ മാനനഷ്ടക്കേസുകള്‍ നേരിടാന്‍ പ്രതിരോധസമിതി രൂപീകരിയ്ക്കുന്നു.

സിപിഎമ്മിനകത്തെ ഒരു വിഭാഗം ബുദ്ധിജീവികളും പുരോഗമനകലാസാഹിത്യസംഘത്തിലെ വലിയൊരു വിഭാഗവും ചേര്‍ന്നാണ് പ്രതിരോധസമിതി രൂപീകരിയ്ക്കുന്നത്. ഇതിനായി ജൂലായ് 29ന് തൃശൂരില്‍ വിപുലമായ യോഗം വിളിച്ചിട്ടുണ്ട്.

വിദേശഫണ്ട്, നാലാം ലോകവാദം എന്നിവയുടെ പേരിലാണ് എം.എന്‍. വിജയനെതിരെ കേസുകള്‍ ഉണ്ടായത്. തോമസ് ഐസക്ക് എംഎല്‍എയും ശാസ്ത്രസാഹിത്യപരിഷത്തും ആണ് ഇപ്പോള്‍ എം.എന്‍. വിജയനെതിരെ കേസ് നല്കിയിരിക്കുന്നത്. പരിഷത്ത് നല്കിയ കേസിന്റെ വിചാരണ ജൂലായ്29ന് എറണാകുളം ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആരംഭിയ്ക്കും.

കേസ് നടത്താനുള്ള ചെലവിന് പണം കണ്ടെത്തുകയാണ് പ്രതിരോധസമിതിയുടെ അടിയന്തരലക്ഷ്യം. കേസ് വാദിയ്ക്കാന്‍ മികച്ച അഭിഭാഷകനെ നിയമിയ്ക്കാനും സമിതി ആലോചിയ്ക്കുന്നു. നാലാംലോകവാദം, വിദേശഫണ്ട് എന്നീ വിഷയങ്ങളില്‍ എം.എന്‍. വിജയന് അനുകൂലമായി വ്യക്തമായ നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിയ്ക്കാനും ആലോചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+