കേരളത്തെ അവഗണിച്ചു: രാജഗോപാല്‍
തിരുവനന്തപുരം: കേന്ദ്ര റെയില്‍ ബജറ്റിലും പൊതുബജറ്റിലും കേരളത്തെ അവഗണിച്ചുവെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍.
ജൂലൈ 10 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ഭൂരിഭാഗം പേരും പിന്തുണക്കുന്ന സര്‍ക്കാരായിരുന്നിട്ടും കേന്ദ്രബജറ്റുകളില്‍ സംസ്ഥാനത്തെ അവഗണിക്കുകയാണ് കേന്ദ്രം ചെയ്ത്. - അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ കാട്ടിയ പരിഗണന പോലും പുതിയ സര്‍ക്കാര്‍ ബജറ്റില്‍ കേരളത്തോട് കാട്ടിയിട്ടില്ലെന്ന് രാജോപാല്‍ കുറ്റപ്പെടുത്തി. അവഗണന കാട്ടിയാലും ഒരാളൊഴികെ മറ്റെല്ലാവരും പിന്തുണക്കുമെന്നതു കൊണ്ടാവും കേരളത്തോട് ഈ നയമെന്ന് രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications