രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു
മാനന്തവാടി: വയനാട് ജില്ലയില്‍ കടക്കെണി മൂലം രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു.
ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാത്രിയാണ് വയനാട്ടിലെ ജോണി, വാസു (60) എന്നീ കര്‍ഖകര്‍ ആത്മഹത്യ ചെയ്തത്. ജോണിയെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. 50,000 രൂപ ബാങ്കില്‍ നിന്ന് കടമെടുത്ത ജോണിക്ക് കടം തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ മാനസികപ്രശ്നങ്ങളുണ്ടായിരുന്നു.
വിഷം കഴിച്ചാണ് വാസു ആത്മഹത്യ ചെയ്തത്. വാസുവിന് 50,000ല്‍ ഏറെ രൂപയുടെ കടമുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാല് കര്‍ഷകരാണ് വയനാട്ടില്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. ഒരു വര്‍ഷത്തിനിടയില്‍ 65 കര്‍ഷകര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തു.












Click it and Unblock the Notifications