സോണിയ ഇന്ദിരയെപ്പോലെ
വാഷിംഗ്ടണ്‍: സോണിയാഗാന്ധി ഇന്ദിരാഗാന്ധിയുടേതുപോലെയെന്ന് മുന്‍ യുഎസ് ഉപഡപ്യൂട്ടി സെക്രട്ടറി സ്ട്രോബ് ടാല്‍ബോട്ട്. ആണവകാര്യത്തിലും ഇന്ത്യയുടെ സുരക്ഷയുടെ കാര്യത്തിലും ഉള്ള നിലപാടിലാണ് സ്ട്രോബ് ടാല്‍ബോട്ട് സോണിയയെ ഇന്ദിരയോട് ഉപമിച്ചത്.
ടാല്‍ബോട്ട് എഴുതിയ എമെര്‍ജിംഗ് ഇന്ത്യ എന്ന പുതിയ പുസ്തകത്തിലാണ് ഈ പരാമര്‍ശം ഉള്ളത്. 1999 ജനവരിയില്‍ അന്ന് പ്രതിപക്ഷനേതാവായ സോണിയയെ സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവമാണ് ടാല്‍ബോട്ടിന്റെ ഈ താരതമ്യത്തിന് പിന്നില്‍. അണ്വായുധപ്രശ്നത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാകില്ലെന്നായിരുന്നു സോണിയ അന്ന് അഭിപ്രായപ്പെട്ടതെന്ന് ടാല്‍ബോട്ട് ഓര്‍മ്മിയ്ക്കുന്നു.
നേരത്തെ അണ്വായുധപ്രശ്നങ്ങളില്‍ ഒഴിഞ്ഞുമാറുന്ന നയമായിരുന്നു സോണിയയ്ക്ക്. പക്ഷെ ഇപ്പോള്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് ഉറച്ച തീരുമാനമുണ്ട്. ഇന്ദിരയെപ്പോലെ.- ടാല്‍ബോട്ട് പറയുന്നു.












Click it and Unblock the Notifications