Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശനിക്ഷേപം: സിപിഎം എതിര്‍ക്കും

ദില്ലി: ഇന്‍ഷ്വറന്‍സ്, ടെലികോം, വ്യോമയാനം എന്നീ മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി കൂട്ടുന്നതിനെ സിപിഎം പാര്‍ലമെന്റില്‍ എതിര്‍ക്കും.

ഇന്‍ഷ്വറന്‍സ്, ടെലികോം, വ്യോമയാനം എന്നീ മേഖലകളില്‍ വിദേശനിക്ഷേപത്തിന്റെ പരിധി കൂട്ടുന്നത് സംബന്ധിച്ച് സിപിഎമ്മുമായി ആലോചിച്ചിരുന്നില്ലെന്ന് ജൂലൈ 11 ഞായറാഴ്ച നടന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സിപിഎം നേതാവ് എം. കെ പാണ്ഡെ പറഞ്ഞു. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന ധനകാര്യ ബില്‍ പാസാക്കുന്നതിനെ സിപിഎം എതിര്‍ക്കും.

ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന്റെ പരിഎി കൂട്ടുന്നതിന് ഇന്‍ഷ്വറന്‍സ് റഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി നിയമത്തില്‍ ഭേദഗതികൊണ്ടുവരേണ്ടതുണ്ട്. ഇതിനായി കൊണ്ടുവരുന്ന ബില്ലിനെ സിപിഎം എതിര്‍ക്കുമെന്നാണ് പാണ്ഡെ വ്യക്തമാക്കിയത്.

ലോകത്തൊരു രാജ്യവും ടെലികോം മേഖലയുടെ 25 ശതമാനത്തേക്കാള്‍ കൂടുതല്‍ വിദേശനിക്ഷേപം വിദേശകമ്പനികള്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ ടെലികോം മേഖലയുടെ നിയന്ത്രണം പൂര്‍ണമായും വിദേശകമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതരത്തിലാണ് ഇപ്പോഴത്തെ തീരമാനം. ദേശവിരുദ്ധമായ ഈ തീരുമാനത്തെ സിപിഎമ്മിന് അംഗീകരിക്കാനാവില്ല.

ഇക്കാര്യത്തില്‍ തീരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുപിഎ ഘടകകക്ഷികളുമായി ചര്‍ച്ച നടത്താന്‍ സിപിഎം തയ്യാറാണെന്ന് പാണ്ഡെ വ്യക്തമാക്കി. തങ്ങളുടെ പിന്തുണയില്ലാതെ യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താനാവില്ല. അതുകൊണ്ട് സിപിഎം പറയുന്നത് ശ്രദ്ധിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

അതേ സമയം ധനകാര്യബില്ലിനെ എതിര്‍ക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യെച്ചൂരി ഒഴിഞ്ഞുമാറി. ധനകാര്യബില്ലില്‍ ഏതൊക്കെ ഭേദഗതികളാണ് ആവശ്യമായിട്ടുള്ളതെന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+