കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി: ഭരണത്തിനെതിരെ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗത്തിലും ഭരണത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. മന്ത്രിസഭ പുന:സംഘടിപ്പിക്കുമ്പോള്‍ സഹകരണം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഏതാനും നേതാക്കള്‍ ആവശ്യപ്പെട്ടു.

ചില ഘടകകക്ഷി മന്ത്രിമാരുടെ പ്രവര്‍ത്തനം ശരിയല്ലെന്നും മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് അവരെ നിയന്ത്രിക്കാനാവുന്നില്ലെന്നും യോഗത്തില്‍ പങ്കെടുത്ത ചിലര്‍ ആരോപിച്ചു. ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ ആക്രമണമാണ് യോഗത്തിലുണ്ടായത്. ചില മന്ത്രിമാര്‍ അഴിമതി കാണിക്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നു.

ഗ്രൂപ്പ് ഭേദമില്ലാതെ വിമര്‍ശനത്തില്‍ പൊതുസ്വരമാണ് കേട്ടത്. ഘടകകക്ഷി മന്ത്രിമാരില്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെയാണ് ഏറ്റവും രൂക്ഷമായ വിമര്‍ശനമുണ്ടായത്. മന്ത്രി ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍ നിന്നും യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമുയര്‍ന്നു.

സംസ്ഥാനത്തെ പൊലീസ് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് പറഞ്ഞ കെ. പി. ഉണ്ണിക്കൃഷ്ണന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിക്കെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തിയത്. ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ ആക്രമിക്കുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്ന് കെ. പി. അനില്‍കുമാര്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X