നരേന്ദ്രന്‍ കമ്മിഷന്‍: കെപിസിസി ഉപസമിതി രൂപീകരിക്കും
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കുന്നതിന് അഞ്ചംഗ ഉപസമിതി രൂപീകരിക്കാന്‍ കെപിസിസി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.
സമിതി അംഗങ്ങളെ ജൂലൈ 12 തിങ്കളാഴ്ച തീരുമാനിക്കും. റിപ്പോര്‍ട്ടിന്റെ വിവിധ വശങ്ങള്‍ സംബന്ധിച്ച് പഠിക്കുന്നതിനാണ് സമിതി രൂപീകരിക്കുന്നതെന്ന് തെന്നല വ്യക്തമാക്കി.
റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന യുഡിഎഫിന്റെ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടു പോയിട്ടില്ലെന്ന ് വ്യക്തമാക്കിയ തെന്നല റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസ് നിലപാട് തീരുമാനിക്കുന്നത് ഉപസമിതിയായിരിക്കും എന്നും പറഞ്ഞു.
എത്രയും പെട്ടെന്ന് പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതിയോട് ആവശ്യപ്പെടും. അടുത്ത കെപിസിസി യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യും.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് എന്‍എസ്എസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. അതേ സമയം നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിക്കാനാണ് യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ നീക്കം.












Click it and Unblock the Notifications