ഇസ്രയേല്‍ ബന്ധത്തെ വിലമതിക്കുന്നു: നട്വര്‍
തിരുവനന്തപുരം: ഇസ്രയേലുമായുള്ള ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നുവെന്നും എന്നാല്‍ ഇത് പാലസ്തീനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കില്ലെന്നും വിദേശകാര്യമന്ത്രി നട്വര്‍സിംഗ് പറഞ്ഞു.
നെഹ്റുയിസത്തിന്റെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നട്വര്‍സിംഗ്.
പി. വി. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യയുടെ ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെട്ടത്. ഇപ്പോള്‍ ഇസ്രയേലില്‍ ഇന്ത്യന്‍ എംബസിയും അംബാസിഡറുമുണ്ട്. അതേ സമയം ഇസ്രയേല്‍ ബന്ധം ഒരിക്കലും ഇന്ത്യയുടെ പാലസ്തീനുമായുള്ള ബന്ധത്തെ ബാധിക്കില്ല.
നെഹ്റുവിന്റെ ചേരിചേരാ നയത്തില്‍ വേണ്ട മാറ്റങ്ങള്‍ വരണമെന്നും എന്നാല്‍ ചേരിചേരാനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്നും നട്വര്‍സിംഗ് പ്രഭാഷണത്തില്‍ പറഞ്ഞു.
ഏതെങ്കിലും തത്വശാസ്ത്രത്തോട് പ്രതിബദ്ധമല്ലാത്ത ഒരു സ്വതന്ത്രമായ വിദേശനയത്തിനാണ് നെഹ്റു രൂപം നല്‍കിയത്. ഇന്ന് ഇന്ത്യയുടെ നയം ലോകത്തിന്റെ പല ഭാഗത്തും അംഗീകരിക്കപ്പെടുന്നുണ്ട്- നട്വര്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications