നട്വര്‍സിംഗ് ആന്റണിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: വിദേശമലയാളികളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിദേശകാര്യമന്ത്രി നട്വര്‍സിംഗ് മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ചര്‍ച്ച നടത്തി.
ജൂലൈ 10 ശനിയാഴ്ചയാണ് നട്വര്‍സിംഗ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കണമെന്നതുള്‍പ്പെടെയുള്ള വിദേശമലയാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രി ഉറപ്പുതന്നതായി പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു. ഈ പ്രശ്നം സൗദി അറേബ്യയുടെയും യുഎഇയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്ന് നട്വര്‍സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറില്‍ ഇന്ത്യന്‍ എംബസികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കും. വിദേശഇന്ത്യക്കാരുടെ വിദേശ നാണയ ബാങ്ക് അക്കൗണ്ടുകള്‍ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തോട് വിദേശമലയാളികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പ്രശ്നത്തെ കുറിച്ച് സിംഗ് ചിദംബരുമായി ചര്‍ച്ച നടത്തും.
തമിഴ്നാട്ടിലേതു പോലെ ജില്ലാതല കേന്ദ്രങ്ങള്‍ തുടങ്ങുന്നതിലൂടെ മൂന്ന് പാസ്പോര്‍ട്ട് ഓഫീസുകളും വികേന്ദ്രീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഹസ്സന്‍ വ്യക്തമാക്കി.












Click it and Unblock the Notifications