കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍
കൊച്ചി: വിവിധ ആയുര്‍വേദ കമ്പനികള്‍ കേരളത്തില്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍ ഇറക്കുന്നു.
നാഗാര്‍ജുന, കണ്ടംകുളത്തി എന്നീ കമ്പനികളുടെ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍ എത്തിക്കഴിഞ്ഞു. ഔഷധി കഴിഞ്ഞ വര്‍ഷം തന്നെ കര്‍ക്കിട കഞ്ഞിക്കൂട്ട് വിപണിയില്‍ ഇറക്കിയിരുന്നു. ഇതിന് വിപണിയില്‍ നല്ല പ്രതികരണമായിരുന്നു.
കര്‍ക്കിടകക്കാലത്തെ മരുന്ന് കഞ്ഞി ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു. ജീരകത്രയം, അരിയാറ്, ചതുര്‍ജാതം തുടങ്ങിയ ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ചാണ് കര്‍ക്കിടക കഞ്ഞിക്കൂട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് നാഗാര്‍ജുന ഗവേഷണ വിഭാഗം പറയുന്നു.
നാഗാര്‍ജുനയുടെ 50 ഗ്രാം ഔഷധം അടങ്ങുന്ന കഞ്ഞിക്കൂട്ട് പാക്കറ്റിന് 20 രൂപയാണ് വില. മരുന്ന് കഞ്ഞി തയ്യാറാക്കേണ്ട വിധം വിവരിയ്ക്കുന്ന കുറിപ്പും ഇതിനൊപ്പമുണ്ട്.












Click it and Unblock the Notifications