കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോള്‍വോയോട് മത്സരിക്കാന്‍ ടാറ്റ

  • By Staff
Google Oneindia Malayalam News

ഛാംഗ്ലൂര്‍: സ്വീഡിഷ് കമ്പനിയായ വോള്‍വോയുമായി മത്സരിക്കുന്നതിന് ടാറ്റ ഒരുങ്ങുന്നു. കൊറിയയിലെ ദേവൂ കമേഴ്സ്യല്‍ വെഹിക്കിള്‍ യൂണിറ്റില്‍ നിര്‍മിച്ച ഹെവി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലിറക്കാനാണ് ടാറ്റയുടെ ലക്ഷ്യം. അതുവഴി ഹെവി വാഹനങ്ങളുടെ രംഗത്ത് വോള്‍വോയോട് മത്സരിയ്ക്കാനാണ് ടാറ്റയുടെ തീരുമാനം.

അടുത്ത 12 മാസത്തിനുള്ളില്‍ ദേവൂ പ്ലാന്റിലുണ്ടാക്കിയ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലിറക്കുമെന്ന് ടാറ്റ മോട്ടോര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രവികാന്ത് പറഞ്ഞു. 200 മുതല്‍ 400 കുതിരശക്തി വരെ കരുത്തുള്ള 40 ടണ്‍ ഭാരശേഷിയുള്ള വാഹനങ്ങളാണ് ദേവൂ പ്ലാന്റില്‍ ഇപ്പോള്‍ നിര്‍മ്മിയ്ക്കുന്നത്. ദേവൂ യൂണിറ്റില്‍ നിന്നുള്ള വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളിലുമെത്തിക്കും.

ഈ വര്‍ഷമാദ്യമാണ് ടാറ്റ ദേവൂ യൂണിറ്റ് ഏറ്റെടുത്തത്. 450 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കല്‍. കൊറിയയില്‍ ടാറ്റ പുതിയ വിഭാഗത്തില്‍ പെടുന്ന നോവസ് വാഹനങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇത് പിന്നീട് ഇന്ത്യന്‍ വിപണിയിലുമിറക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X