ബയോടെക്നോളജി മേളതുടങ്ങി
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ബയോ ടെക്നോളജി മേള ആരംഭിച്ചു. ബാംഗ്ലൂര്‍ ബയോടെക് 2004 എന്ന് പേരിട്ടിരിയ്ക്കുന്ന മേള പാലസ് ഗ്രൗണ്ടിലാണ് നടക്കുന്നത്.
ടെക്നോളജി ഫോര്‍ ലൈഫ് എന്ന സന്ദേശം അടിസ്ഥാനമാക്കിയുള്ള മേളയില്‍ സിംഗപ്പൂര്‍, ജര്‍മ്മനി, ബ്രിട്ടന്‍, തായ്ലന്റ്, അമേരിക്ക, ജപ്പാന്‍ തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ബയോടെക് കമ്പനികളുടെ 100ഓളം സ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന മേളയോടനുബന്ധിച്ച് സെമിനാറുകള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയും വിദേശരാജ്യങ്ങളും തമ്മില്‍ ബയോടെക്നോളജി രംഗത്ത് സഹകരണം മെച്ചപ്പെടുത്താന്‍ മേള സഹായിക്കുമെന്ന് കരുതുന്നു. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ബയോടെക്നോളജി മേളയാണിതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications