ഇടതുമായി ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ്
ദില്ലി: ഇന്‍ഷ്വറന്‍സ്, ടെലികോം, വ്യോമയാനം എന്നീ മേഖലകളില്‍ വിദേശനിക്ഷേപ പരിധി കൂട്ടിയതിലുള്ള ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പ് കോണ്‍ഗ്രസ് ഗൗരവത്തോടെ പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ്ശര്‍മ വ്യക്തമാക്കി.
ഈ പ്രശ്നത്തിലുള്ള ഇടതുപാര്‍ട്ടികളുടെ എതിപ്പ് യുപിഎ നേതൃത്വവും ഇടതുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നിപ്പായി കാണേണ്ടതില്ലെന്ന് ആനന്ദ്ശര്‍മ പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനകാര്യമന്ത്രി പി. ചിദംബരവും ഇക്കാര്യം പരിഗണിക്കുമെന്നും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഎ ഏകോപന സമിതിയും ഇടതുപാര്‍ട്ടികളും ചര്‍ച്ച നടത്തി പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. ഇടതുപാര്‍ട്ടികള്‍ അവരുടെ അഭിപ്രായം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണെങ്കില്‍ പാര്‍ലമെന്റിലും ഇതേ കുറിച്ച് ചര്‍ച്ചയാവാം- ആനന്ദ്ശര്‍മ പറഞ്ഞു.












Click it and Unblock the Notifications