ഇനി യുഎസിലേക്കില്ല: ഫെര്‍ണാണ്ടസ്
മുസഫര്‍പൂര്‍: ഭാവിയില്‍ ഇനി യുഎസിലേക്ക് പോകുന്ന പ്രശ്നമില്ലെന്ന് മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്.
കേന്ദ്രപ്രതിരോധമന്ത്രിയായിരിക്കെ ഔദ്യോഗികസന്ദര്‍ശനാര്‍ത്ഥം യുഎസിലെത്തിയ ഫെര്‍ണാണ്ടസിനെ രണ്ട് തവണ ഡാലസ് വിമാനത്താവളത്തില്‍ കസ്റംസ് ഉദ്യോഗസ്ഥര്‍ നഗ്നനാക്കി പരിശോധിച്ചിരുന്നു. ഇക്കാര്യം എന്‍ഗേജിംഗ് ഇന്ത്യ- ഡിപ്ലൊമസി, ഡമോക്രസി ആന്റ് ദി ബോംബ് എന്ന തന്റെ പുസ്തകത്തില്‍ യുഎസ് ഉപഡപ്യൂട്ടി സെക്രട്ടറിയായിരുന്ന സ്ട്രോബ് ടാല്‍ബോട്ടാണ് വെളിപ്പെടുത്തിയത്. ഈ വാര്‍ത്തയോട് പ്രതികരിയ്ക്കവേയാണ് ഇനി യുഎസിലേക്ക് യാത്ര പോകുന്ന പ്രശ്നമില്ലെന്ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞത്.
യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ പല തവണ അഭ്യര്‍ത്ഥിച്ചിട്ടും അത് കൂട്ടാക്കാതെയാണ് യുഎസ് കസ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്നനാക്കി പരിശോധിച്ചതെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു. യുഎസില്‍ വച്ച് സഹിച്ച അവഹേളനം മറക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇനി ഭാവിയില്‍ യുഎസില്‍ പോകില്ലെന്ന് തീരുമാനിച്ചതെന്നും ഫെര്‍ണാണ്ടസ് വ്യക്തമാക്കി.












Click it and Unblock the Notifications