കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെല്‍ഗിയെ കണ്ടിട്ടില്ല: ഫെര്‍ണാണ്ടസ്

  • By Staff
Google Oneindia Malayalam News

ദില്ലി: വ്യാജമുദ്രപത്ര കുംഭകോണ കേസിലെ മുഖ്യപ്രതി അബ്ദുള്‍ കരിം തെല്‍ഗിയെ താനൊരിക്കലും കണ്ടിട്ടില്ലെന്ന് മുന്‍പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ലോക്സഭയില്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ആര്‍ജെഡി അംഗങ്ങള്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയായാണ് ഫെര്‍ണാണ്ടസ് ഇക്കാര്യം വ്യക്തമാക്കിയത്. 1999 ജൂലൈ മൂന്നിന് മഹാരാഷ്ട്രയിലെ ദൂലെയില്‍ ഫെര്‍ണാണ്ടസും തെല്‍ഗിയും ഒരു പൊതുചടങ്ങിന്റെ വേദി പങ്കിടുന്ന ഫോട്ടോഗ്രാഫ് ചൂണ്ടിക്കാട്ടിയാണ് ആര്‍ജെഡി അംഗങ്ങള്‍ ഫെര്‍ണാണ്ടസിന് തെല്‍ഗിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചത്.

1965ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ വീരചരമം പ്രാപിച്ച പരമവീരചക്ര ജേതാവ് അബ്ദുള്‍ ഹമീദിന് സ്മാരകം പണിയുന്നതിനായി രൂപീകരിച്ച സംഘാടക സമിതിക്കു വേണ്ടി എംഎല്‍എയായ അനില്‍ ഘോട്ടെ തന്നെ ക്ഷണിച്ചതിനെ തുടര്‍ന്നാണ് താന്‍ പൊതുചടങ്ങില്‍ പങ്കെടുത്തതെന്ന് ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

മുഖ്യമന്ത്രി നാരായണ്‍ റാണെ, ഉപമുഖ്യമന്ത്രി ഗോപിനാഥ് മുണ്ഡെ, കേന്ദ്രമന്ത്രി രാംജെത്മലാനി എന്നിവര്‍ ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം രാത്രി എട്ട് മണിക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ താന്‍ ദില്ലിയിലേക്ക് തിരിച്ചു.

ഘോട്ടെയെയും ഭാര്യയെയുമൊഴിച്ച് വേദിയിലുണ്ടായിരുന്ന മറ്റാരെയും എനിക്ക് അറിയില്ലായിരുന്നു. താന്‍ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത അബ്ദുള്‍ കരിം തെല്‍ഗി വേദിയിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി തനിക്ക് തെല്‍ഗിയുമായി ബന്ധമുണ്ടെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് അനീതിയാണ്- ഫെര്‍ണാണ്ടസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X