മേധാ പട്കര്‍ ധര്‍ണ തുടങ്ങി
മുംബൈ: സര്‍ദാര്‍ സരോവര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആസ്ഥാനത്തിന് സമീപം അനിശ്ചിതകാല ധര്‍ണ തുടങ്ങി.
തെക്കന്‍ മുംബൈയിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്ക്് സമീപമായാണ് മേധയും നര്‍മദാ ബചാവോ ആന്ദോളന്‍ പ്രവര്‍ത്തകരും ധര്‍ണ ആരംഭിച്ചത്. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് മതിയായ പുനരധിവാസവും മറ്റും നല്‍കുന്നതിനായുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് മേധ ആരോപിച്ചു.
എല്ലാ വര്‍ഷവും നര്‍മദാ ബചാവോ ആന്ദോളന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ല- മേധ പറഞ്ഞു.
പുനരധിവാസപ്രശ്നം സംബന്ധിച്ച് മേധ ജൂലൈ 12 തിങ്കളാഴ്ച സര്‍ക്കാരിന് നിവേദനം നല്‍കി. തിങ്കളാഴ്ച ഒരു മുതിര്‍ന്ന മന്ത്രിയുമായി മേധ കൂടിക്കാഴ്ച നടത്തിയേക്കും.












Click it and Unblock the Notifications