വൈദ്യുതി: സംസ്ഥാനത്തിന് നഷ്ടമെന്ന്് മന്ത്രി
തിരുവനന്തപുരം: പരിസ്ഥിതി പ്രശ്നങ്ങള്‍ കാരണം വന്‍കിട ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാതെ പോയത് സംസ്ഥാനത്തിന് വന്‍നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
ജൂലായ് 12 തിങ്കളാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പൂയംകുട്ടി, അതിരപ്പള്ളി പദ്ധതികള്‍ ഉപേക്ഷിക്കേണ്ടിവന്നത്. - മന്ത്രി പറഞ്ഞു.
വന്‍കിട ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാത്തതുമൂലം വന്‍തുക കൊടുത്ത് താപവൈദ്യുതി സംസ്ഥാനത്തിന് വാങ്ങേണ്ടിവരുന്നു. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ സംസ്ഥാനത്തിന് കോടികള്‍ ലാഭിക്കാന്‍ കഴിഞ്ഞേനെ. പാത്രക്കടവ് പദ്ധതി പരിസ്ഥിതിക്ക് അനുകൂലമാണെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications