കെപിസിസി അക്രമം: പ്രതി ആശുപത്രിയില്‍
തിരുവനന്തപുരം: കെപിസിസി യോഗസ്ഥലത്തുണ്ടായ അക്രമസംഭവത്തോട് അനുബന്ധിച്ചുള്ള കേസിലെ പ്രധാനപ്രതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്നു. ഈ വിവരം ലഭിച്ചിട്ടും ഇയാളെ അറസ്റ് ചെയ്യാനായി പൊലീസെത്തിയില്ല.
പോത്തന്‍കോട് സ്വദേശി വിനോദ്കൃഷ്ണയാണ് കഴിഞ്ഞ ചൊവാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആക്രമണത്തിനായി ഗുണ്ടകളെ സ്ഥലത്തെത്തിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.
ചൊവാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദിന് ശനിയാഴ്ച ശസ്ത്രക്രിയ നടത്തി. കെഎച്ച്ആര്‍ഡബ്ല്യുഎസിന്റെ കീഴിലുള്ള 506-ാം മുറിയിലാണ് ഇപ്പോള്‍ വിനോദ്. വിനോദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടെന്ന വിവരം താന്‍ തന്നെ പൊലീസിനെ വിളിച്ചറിയിച്ചുവെന്നാണ് വിനോദ് പറയുന്നത്. അതേ സമയം വിനോദിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അറസ്റ് ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്.
രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും അക്രമം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് വിനോദ് പറഞ്ഞു.












Click it and Unblock the Notifications