കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കിടക വാവുബലി രണ്ട് ദിവസം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇക്കുറി കര്‍ക്കിടകവാവിനോടനുബന്ധിച്ചുള്ള ബലി തര്‍പ്പണം രണ്ട് ദിവസങ്ങളിലായി നടക്കും. ജൂലായ് 16,17 ദിവസങ്ങളിലായിട്ടായിരിക്കും ഇക്കുറി ബലിതര്‍പ്പണച്ചടങ്ങുകള്‍ നടത്തുക.

ഇക്കുറി കര്‍ക്കിടക വാവ് രണ്ട് ദിവസങ്ങളിലായി നീളുന്നതിനാലാണ് ഇത്. കര്‍ക്കിടകം ഒന്നിന്(ജൂലായ് 16) ഉച്ചയ്ക്ക് 2.46നാണ് ആരംഭിയ്ക്കുന്ന കര്‍ക്കിടക വാവ് കര്‍ക്കിടകം രണ്ടിന് (ജൂലായ് 17) വൈകീട്ട് 4.54നാണ് അവസാനിയ്ക്കുന്നത്. അതിനാല്‍ രണ്ട് ദിവസവും കര്‍ക്കിടക വാവ് ബലി നടത്താം.

കര്‍ക്കിടക വാവ് ബലിയ്ക്കായി വിവിധ പുണ്യക്ഷേത്രങ്ങളും ബലികേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. തിരുവല്ലം, വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രം, ശംഖുമുഖം കടപ്പുറം, അരുവിക്കര എന്നിവിടങ്ങള്‍ വാവുബലി കര്‍മ്മങ്ങള്‍ക്ക് പേര് കേട്ടവയാണ്. ആലുവ മണല്‍പ്പുറത്തും വയനാട്ടിലെ തിരുനെല്ലിയിലെ പാപനാശിനിയിലും തിരുനാവായ മണല്‍പ്പുറത്തും വാവുബലി കര്‍മ്മങ്ങള്‍ക്ക് ആയിരങ്ങള്‍ എത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X