ന്യൂയോര്‍ക്കില്‍ കല്പനാ ചൗള റോഡ്
ന്യൂയോര്‍ക്ക്: കൊളംബിയ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരിയായ ബഹിരാകാശശാസ്ത്രജ്ഞ കല്പനാ ചൗളയുടെ പേരില്‍ ന്യൂയോര്‍ക്കില്‍ റോഡ്.
ഇന്ത്യക്കാരുടെ കടകള്‍ ധാരാളമായുള്ള ന്യൂയോര്‍ക്കിലെ പ്രാന്തപ്രദേശമായ ജാക്സണ്‍ ഹൈറ്റ്സിലെ ഒരു റോഡിനാണ് ഔദ്യോഗികമായി കല്പനാ ചൗള റോഡ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. കല്പനാ ചൗള രണ്ട് രാജ്യങ്ങളിലെ നായികയാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ മൈക്കേല്‍ ബ്ലൂം ബെര്‍ഗ് പറഞ്ഞു. ഔദ്യോഗികമായി റോഡിന്റെ പേര് പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി ഈ റോഡിലൂടെ നടക്കുന്നവര്‍ കല്പനയെ നേരിട്ടറിയില്ലെങ്കിലും എന്തോ വലിയ കാര്യം ചെയ്ത ഒരാളാണ് കല്പനയെന്ന് ഓര്‍മ്മിയ്ക്കും. - - അദ്ദേഹം പറഞ്ഞു. 2003 ഫിബ്രവരി ഒന്നിനാണ് ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍ കൊളംബിയ ബഹിരാകാശപേടകം തകര്‍ന്ന് കല്പനയടക്കം ഏഴ് ബഹിരാകാശയാത്രികര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications