ലങ്ക വീണ്ടും തുറന്ന യുദ്ധത്തിലേക്ക്
കൊളംബോ: ശ്രീലങ്കന്‍ സേനയുമായി വീണ്ടും തുറന്ന പോരാട്ടത്തിന് പുലിക്യാമ്പില്‍ നിന്ന് പോര്‍വിളി. ശ്രീലങ്കന്‍ സേനയുമായി യുദ്ധം തുടങ്ങാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വിമത തമിഴ് പുലികള്‍ പ്രഖ്യാപിച്ചു.
പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുടെ സര്‍ക്കാര്‍ വിമത എല്‍ടിടിഇ പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടാക്കി സംഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന കണ്ടെത്തലാണ് വീണ്ടും യുദ്ധം തുടങ്ങാന്‍ പുലികളെ പ്രേരിപ്പിയ്ക്കുന്നതെന്നറിയുന്നു. വിമത എല്‍ടിടിഇ നേതാവ് കരുണയെയും അനുയായികളെയും ലങ്കന്‍ സേന സംരക്ഷിയ്ക്കുകയാണ്. ലങ്കന്‍ സേനയുടെ പിന്തുണയോടെ കരുണയെയും കൂട്ടാളികളെയും കരുത്തരാക്കാനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്നും എല്‍ടിടിഇ പറയുന്നു.
ശ്രീലങ്കന്‍ സര്‍ക്കാര്‍ തങ്ങളെ യുദ്ധത്തിന് നിര്‍ബന്ധിതരാക്കുകയാണെന്ന് എല്‍ടിടിഇയുടെ കിഴക്കന്‍ രാഷ്ട്രീയഘടകത്തിന്റെ നേതാവ് ഇ. കൗസല്യന്‍ പറഞ്ഞു.
എല്‍ടിടിഇ വിമത നേതാവ് കരുണയുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്യുന്നതിന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റേഡിയോ സമയം അനുവദിച്ചിട്ടുണ്ട്. എല്‍ടിടിഇയ്ക്കെതിരായ കപടപ്രചാരണത്തിന്റെ ഭാഗമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ കരുണക്ക് എല്ലാ വിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല. വെടിനിര്‍ത്തല്‍ അട്ടിമറിക്കുന്നതിനായി ശ്രീലങ്കന്‍ സൈനിക ഇന്റലിജന്‍സിന്റെ സഹായത്തോടെ തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ കരുണക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ്- കൗസല്യന്‍ ആരോപിച്ചു.












Click it and Unblock the Notifications