ഇന്‍ഫോസിസിന് ലാഭം
ബാംഗ്ലൂര്‍: ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ഇന്‍ഫോസിസിന് നേട്ടം.
2004 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആകെ 383.34 കോടിയുടെ ലാഭമുണ്ടായതായി കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 278.92 കോടി മാത്രമായിരുന്നു ഇന്‍ഫോസിസിന്റെ ലാഭം. ലാഭത്തില്‍ ഇക്കുറി 39.23 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
2004ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ആകെ 1517.38 കോടിയുടെ വരുമാനം ഉണ്ടായി. 2003ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ആകെ ഉണ്ടായ വരുമാനം 1094.70 കോടി രൂപ മാത്രമാണ്.












Click it and Unblock the Notifications