വെള്ളപ്പൊക്കക്കെടുതി; 50 മരണം
ദില്ലി: അസം, ബിഹാര്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കക്കെടുതികളില്‍പെട്ട് കുറഞ്ഞത് 50 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. വീടും കിടപ്പാടവും നഷ്ടപ്പെട്ട് നൂറുകണക്കിന് പേരാണ് ദുരന്തമനുഭവിയ്ക്കുന്നത്.
ബിഹാറില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 14 ജില്ലകളില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നദികള്‍ കരകവിഞ്ഞൊഴുകുന്നതാണ് ദുരന്തത്തിന് കാരണം. സിതാമര്‍ഹി ജില്ലയിലാണ് 18 പേര്‍ മരിച്ചത്. പല ജില്ലകളും വെള്ളം മൂടി ഒറ്റപ്പെട്ട നിലയിലാണ്.
അസമില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ബ്രഹ്മപുത്ര നദിയും പോഷകനദികളും കരകവിഞ്ഞൊഴുകിയാണ് ദുരന്തം ഉണ്ടായത്. 23 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം താറുമാറായി. അസമിനെയും ഭൂട്ടാനെയും ബന്ധിപ്പിയ്ക്കുന്ന കലനഡി പാലം ഒഴുകിപ്പോയി.












Click it and Unblock the Notifications