പഞ്ചാബ് ജലബില്‍: രാജ്യസഭയില്‍ ബഹളം
ദില്ലി: നാല് അയല്‍ സംസ്ഥാനങ്ങളുമായുള്ള ജലകരാര്‍ റദ്ദാക്കിക്കൊണ്ട് പഞ്ചാബ് നിയമസഭ ബില്‍ പാസാക്കിയതിനെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. ജൂലായ് 13 ചൊവാഴ്ച രാജ്യസഭ നിര്‍ത്തിവയ്ക്കേണ്ടിവന്നു.
പഞ്ചാബ് സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഉടന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ചൊവാഴ്ച സഭ ആരംഭിച്ച ഉടനെ പ്രതിപക്ഷഅംഗങ്ങള്‍ ബഹളം വച്ചു. പഞ്ചാബ് സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും രാജ്യത്ത് അത് ഭരണഘടനപ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.
20 മിനിറ്റ് നേരത്തെ ബഹളത്തിന്ശേഷം സഭ ഉച്ചവരെ നീട്ടിവച്ചു. എന്നാല്‍ ഉച്ചയ്ക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും രാവിലത്തെ രംഗങ്ങള്‍ ആവര്‍ത്തിച്ചു. ഇതോടെ സഭ പിരിച്ചുവിട്ടു.
ലോക്സഭയിലും ബഹളം
ദില്ലി: ലോക്സഭയും ബഹളം മൂലം പിരിഞ്ഞു. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും വരള്‍ച്ച കണക്കിലെടുത്ത് പ്രധാനമന്ത്രി ഉടന്‍ പ്രസ്താവനയിറക്കണമെന്നാവശ്യപ്പെട്ട് ശിവസേന-ബിജെപി അംഗങ്ങളാണ് ചൊവാഴ്ച ലോക്സഭ ചേര്‍ന്നയുടന്‍ ബഹളം തുടങ്ങിയത്.
മഹാരാഷ്ട്രയിലെ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കും രാജസ്ഥാനില്‍ ജലവിതരണത്തിനും ഉടന്‍ സഹായം പ്രഖ്യാപിയ്ക്കണമെന്നും വരള്‍ച്ചാപ്രശ്നം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി തയ്യാറായില്ല. എല്ലാവരും അവരവരുടെ സീറ്റുകളില്‍ ചെന്നിരിയ്ക്കാനും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. പകരം സീറോ അവറില്‍ പ്രശ്നം ഉന്നയിക്കാന്‍ അവസരം നല്കാമെന്നും സ്പീക്കര്‍ പറഞ്ു.
എന്നാല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതേ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.












Click it and Unblock the Notifications