മുതിര്‍ന്ന പൗരന്മാര്‍ക്ക് 9ശതമാനം പലിശ
ദില്ലി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒമ്പത് ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിക്ഷേപപദ്ധതി ആഗസ്ത് ഒന്നിന് ആരംഭിയ്ക്കും.
പുതിയ ബജറ്റിലാണ് കേന്ദ്രധനമന്ത്രി പി. ചിദംബരം ഇത്തരമൊരു പദ്ധതി വാഗ്ദാനം ചെയ്തിരുന്നത്. പക്ഷെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപപദ്ധതിയില്‍ ഒരാള്‍ക്ക് നിക്ഷേപിയ്ക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപ ആയിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന വരുമാനക്കാര്‍ ഈ പദ്ധതിയെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അത് തടയാന്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഈ പദ്ധതിയില്‍ ചേരാനാവൂ. ബോണ്ടുകളുടെ രൂപത്തിലായിരിക്കും നിക്ഷേപം സ്വീകരിയ്ക്കുക. ഒമ്പത് ശതമാനം പലിശ നല്കുന്നുണ്ടെങ്കിലും ഈ പദ്ധതിയിലെ വരുമാനത്തിന് നികുതി ഉണ്ടായിരിക്കും.
ബാങ്ക് പലിശ കുറഞ്ഞതിനാല്‍ വിഷമിയ്ക്കുന്ന പ്രായമേറിയവര്‍ക്ക് സഹായം എന്ന നിലയിലാണ് ചിദംബരം ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications