ചെന്നൈയില്‍ മലയാളിവീട്ടമ്മയെ കൊന്നു
ചെന്നൈ: പട്ടാപ്പകല്‍ മലയാളി വീട്ടമ്മയെ കുത്തിക്കൊന്ന് കവര്‍ച്ച. അണ്ണാ നഗര്‍ ശാന്തി നഗര്‍ കോളനി ഏഴാം മെയിന്‍ റോഡിലെ ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ താമസിയ്ക്കുന്ന ബിജുവിന്റെ ഭാര്യ അനിത(28) ആണ് കൊല്ലപ്പെട്ടത്.
കൊച്ചി കളമശേരി ചങ്ങമ്പുഴ നഗറിലെ മുരളീധരന്റെ മകളാണ്. രാവിലെ 8.45നും 9.30നും ഇടയിലാണ് സംഭവമെന്ന് പറയുന്നു. നാല് നിലയുള്ള ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ മൂന്നാം നിലയിലാണ് ബിജുവും അനിതയും താമസിയ്ക്കുന്നത്.
മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും 4,000 രൂപയും അക്രമികള്‍ തട്ടിയെടുത്തു. ചങ്ങനാശേരി സ്വദേശിയായ ബിജു അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ലൈന്‍ ഷിപ്പിംഗ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.
മകന്‍ അജിത്തിനെ ചിന്മയാ നഗര്‍ വിദ്യാലയത്തിലാക്കി രാവിലെ 8.45ഓളെ അനിത വീട്ടില്‍ തിരിച്ചെത്തിയതായി കരുതുന്നു. വാടകപ്പണം വാങ്ങാന്‍ രാവിലെ എത്തിയ ആളാണ് അനിത മരിച്ചതായി ആദ്യം കണ്ടത്.












Click it and Unblock the Notifications