Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി അക്രമം: ആറാം പ്രതി അറസ്റില്‍

തിരുവനന്തപുരം: കെപിസിസി യോഗസ്ഥലത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലെ ആറാം പ്രതി പോത്തന്‍കോട് സ്വദേശി വിനോദ് കൃഷ്ണയെ പൊലീസ് അറസ്റ് ചെയ്തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിനോദിനെ ജൂലൈ 12 തിങ്കളാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ വച്ചാണ് അറസ്റ് ചെയ്തത്.

ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിനോദ് ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വിനോദിന്റെ കാലിലെ ഞരമ്പിന് ശസ്ത്രക്രിയ നടത്തിയിരുന്നു. താന്‍ ആശുപത്രിയിലുണ്ടെന്ന വിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയതോടെ വിനോദ് തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20 ഓടെ മെഡിക്കല്‍ കോളജ് എസ്ഐ ജവഹര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തിലാണ് പൊലീസ് വിനോദിനെ കസ്റഡിയിലെടുത്തത്. പൊലീസിന് കീഴടങ്ങുമെന്ന് തിങ്കളാഴ്ച രാവിലെ വിനോദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വിനോദിന്റെ മുന്‍കൂര്‍ജാമ്യത്തിനുള്ള അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദുമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് വിനോദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ശരത്തിന്റെയും ഉണ്ണിത്താന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കൃഷ്ണയെ കേസില്‍ പ്രതിയാക്കിയത്. യോഗസ്ഥലത്തെ അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളില്‍ വിനോദ് കൃഷ്ണ ഉണ്ടായിരുന്നു. കെ.മുരളീധരന്റെ അടുത്ത അനുയായികളില്‍ ഒരാളായാണ് വിനോദ് കൃഷ്ണ അറിയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+