കൊപ്രയുടെ താങ്ങുവില കൂട്ടി
ദില്ലി: കൊപ്രയുടെ താങ്ങുവില കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി തീരുമാനിച്ചു.
മില്‍ കൊപ്രയ്ക്കും ഉണ്ട കൊപ്രയ്ക്കും ക്വിന്റലിന് 180 രൂപ വച്ച് കൂട്ടും. ഇത് നിലവില്‍ വന്നാല്‍ മില്‍ കൊപ്രയുടെ വില ക്വിന്റലിന് 3500രൂപയും ഉണ്ടകൊപ്രയുടെ വില ക്വിന്റലിന് 3750 രൂപയും ആകും.
കൊപ്രയുടെ വിലത്തകര്‍ച്ച നിരീക്ഷിയ്ക്കാനും നടപടിയെടുക്കാനും ഉള്ള നോഡല്‍ ഏജന്‍സിയായി നാഫെഡ് തുടരും. ഇക്കാര്യത്തില്‍ നാഫെഡിനുണ്ടാകുന്ന നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തുമെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു.












Click it and Unblock the Notifications