കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രന്‍ കമ്മിഷന്‍: ഉപസമിതി രൂപീകരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കുന്നതിന് അഞ്ചംഗ ഉപസമിതിയെ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള നിയോഗിച്ചു. ആര്യാടന്‍ മുഹമ്മദാണ് കെപിസിസി ഉപസമിതി കണ്‍വീനര്‍.

മന്ത്രി കെ. വി. തോമസ്, തേറമ്പില്‍ രാമകൃഷ്ണന്‍, അടൂര്‍ പ്രകാശ്, എന്‍. ശക്തന്‍ എന്നിവരാണ് ഉപസമിതിയിലെ മറ്റംഗങ്ങള്‍. ജൂലൈ 10ന് ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗം ഉപസമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നത് യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണെങ്കിലും എന്‍എസ്എസ് ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടുപോവുകയാണ് ആന്റണി സര്‍ക്കാര്‍.

അതിനിടെ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് മുസ്ലിം ലീഗം നേതാക്കളായ പി. കെ. കുഞ്ഞാലിക്കുട്ടിയും ഇ. ടി. മുഹമ്മദ് ബഷീറും മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സംബന്ധിച്ച് പഠിക്കുന്നതിന് കെപിസിസി ഉപസമിതിയെ നിയോഗിച്ചതിലുള്ള അതൃപ്തി ലീഗ് നേതാക്കള്‍ ആന്റണിയെ അറിയിച്ചു.

റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയതിന് ശേഷം അതേക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചത് ശരിയായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X